23 April, 2021 08:23:15 PM


ശനിയും ഞായറും പ്രവർത്തിക്കില്ല: മദ്യശാലകളിൽ അനുഭവപ്പെട്ടത് വൻതിരക്ക്


Liquor stores Saturdays Sundays


കോട്ടയം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കൊവിഡ് വ്യാപനം ഉയരുന്നതിനാൽ നാളെയും മറ്റന്നാളും മദ്യശാലകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബിവറേജുകളും 7.30ന് ബാറുകളും അടച്ചു. വൻ തിരക്കായിരുന്നു ഇന്ന് അനുഭവപ്പെട്ടത്. തിങ്കളാഴ്ച മുതലേ ഇവ തുറന്നുപ്രവർത്തിക്കൂ. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം തിങ്കളാഴ്ചത്തെ യോഗത്തിൽ തീരുമാനിക്കും.


ശനിയും ഞായറും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം എന്നും മുഖ്യമന്ത്രി പറഞ്ഞു. അടഞ്ഞ സ്ഥലങ്ങളിൽ 75 പേർക്കും തുറസായ ഇടങ്ങളിൽ 150 പേർക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയർന്ന സംഖ്യയാണ്. കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ 50 പേർക്കേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. ദീർഘദൂര യാത്ര ഒഴിവാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K