14 April, 2021 05:29:15 PM
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മുഖ്യമന്ത്രി; ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിശോധനക്ക് വേണ്ടി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു. കോവിഡ് പോസിറ്റീവായി ഏഴാം ദിവസം പരിശോധന നടത്തി മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്തു. കോവിഡ് പോസിറ്റീവായതായി മുഖ്യമന്ത്രി അറിയിച്ചത് ഏപ്രില്‍ 8നാണ്. പ്രോട്ടോകോള്‍ പ്രകാരം പരിശോധന നടത്തേണ്ടത് പോസിറ്റീവായി 10 ദിവസത്തിന് ശേഷമാണ്.
കോവിഡ് പോസിറ്റീവായ അന്ന് തന്നെ മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നത്തെ പരിശോധനക്ക് ശേഷമാണ് മുഖ്യമന്ത്രിക്ക് നെഗറ്റീവായതായി അറിയിക്കുന്നത്. അതായത് ഏഴ് ദിവസങ്ങള്‍ക്കകമാണ് അദ്ദേഹത്തിന് ടെസ്റ്റ് നടത്തി നെഗറ്റീവായത്. നിലവിലെ കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണിത്. നിലവിലെ പ്രോട്ടോകോള്‍ പ്രകാരം ഒരാള്‍ പോസിറ്റീവ് ആയാല്‍ പത്ത് ദിവസം കഴിഞ്ഞതിന് ശേഷമുള്ള പരിശോധനയാണ് നെഗറ്റീവായി പരിഗണിക്കുക.
അതേസമയം മുഖ്യമന്ത്രിക്ക് വേണ്ടി കോവിഡ് പരിശോധനാ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ പറഞ്ഞു. ഏപ്രിൽ നാലിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് പോസീറ്റായതെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.