25 March, 2021 07:44:12 PM
നിനിത കണിച്ചേരിയുടെ നിയമനം: അന്വേഷണത്തിന് വിജിലന്‍സ് ഗവര്‍ണറുടെ അനുമതി തേടി
തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിനിത കണിച്ചേരിക്ക് അധ്യാപികയായി നിയമനം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍. സി.പി.എം നേതാവ് എം.ബി രാജേഷിന്‍റെ ഭാര്യക്കാണ് സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപികയായി നിയമനം നല്‍കിയത്. ചട്ടങ്ങള്‍ ലംഘിച്ച് സര്‍വ്വകാലാശാല വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ നിയമനം നല്‍കിയെന്നായിരുന്നു ഉയര്‍ന്ന പരാതി.
സര്‍വ്വകലാശാല ചട്ടങ്ങള്‍ പ്രകാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതി വേണമെന്ന് നിയമോപദേശം ലഭിച്ചതായി ഡയറക്ടര്‍ പരാതിക്കാരായ സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ഗവര്‍ണറുടെ അനുമതി ആവശ്യപ്പെട്ട് പരാതിയും നിയമോപദേശവും സര്‍ക്കാരിന് കൈമാറിയതായും വിജിലന്‍സ് ഡയറക്ടര്‍ പരാതിക്കാരെ അറിയിച്ചു.