22 March, 2021 09:10:02 AM
സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍; ഫിന്‍ലന്‍ഡ് ഒന്നാമത്
ദില്ലി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍. ആകെ 149 രാജ്യമാണ് പട്ടികയില്‍ ഉള്ളത്. ഇന്ത്യ 139-ാം സ്ഥാനത്താണ്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ പട്ടികയില്‍ ഫിന്‍ലന്‍ഡ് ആണ് ഒന്നാമത്. രണ്ടാമത് ഡെന്‍മാര്‍ക്കും.
പാകിസ്ഥാന്‍ 105ാംസ്ഥാനത്തും ബംഗ്ലാദേശ് 101-ാം സ്ഥാനത്തുമാണ്. ഏറ്റവും പിന്നില്‍ അഫ്ഗാനിസ്ഥാന്‍ ആണ്. ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയവയാണ് പട്ടികയുടെ മുഖ്യമാനദണ്ഡങ്ങള്‍. ലോകത്ത് മഹാമാരിയില്‍ തളര്‍ന്ന ജനതയെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിലയിരുത്തി.