24 February, 2021 02:54:30 PM
വിചാരണ നീണ്ടു ; പ്രതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ചെന്നൈ : വിചാരണ നീണ്ടുപോയതിനാല്‍ കേസിലെ പ്രതിക്ക് ഒരു ലക്ഷം രൂപ പ്രോസിക്യൂഷന്‍ നഷ്ടപരിഹാരമായി നല്‍കാന്‍ മദ്രാസ് ഹൈക്കോടതി വിധി. ലഹരിമരുന്ന് കേസിലെ പ്രതിയായ എം. അനന്തനാണ് ഈ തുക നൽകാൻ കോടതി വിധിച്ചത്. 2018 ജൂലൈ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് 2019 ജനുവരിയില്‍ വിചാരണ തുടങ്ങേണ്ടിയിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്റെ അനാസ്ഥ മൂലം അത് നീണ്ടുപോയി എന്നാണ് കോടതി വിലയിരുത്തിയത്.
പ്രതിയുടെ മൗലികവകാശലംഘനമാണ് ഇവിടെ നടന്നതെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ഇതിന് കാരണമെന്നും വിലയിരുത്തിയ കോടതി പ്രതിക്ക് ഒരു ലക്ഷം രൂപ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. കൂടാതെ, മൂന്ന് മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് നിർദേശിച്ചു.