11 February, 2021 02:46:16 PM
പിഎസ്‌സി മുന്‍ ചെയര്‍മാന് നല്‍കിയിരുന്ന അധിക ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കും
തിരുവനന്തപുരം: പിഎസ്‌സി മുന്‍ ചെയര്‍മാനും ബിജെപി നേതാവുമായ ഡോ. കെ എസ് രാധകൃഷ്ണന് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. അധിക പെന്‍ഷനും ആനുകൂല്യങ്ങളാണ് തിരിച്ചെടുക്കുന്നത്. 2011 മുതല്‍ 2016 വരെ പിഎസ്‌സി ചെയര്‍മാനായിരുന്നു.
സംസ്‌കൃത സര്‍വകലാശാലയിലെ റീഡറായും ജോലി ചെയ്തിരുന്നു അദേഹം. പിഎസ്‌സി ചെയര്‍മാനെന്ന നിലയില്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണം എന്നാവശ്യപ്പെട്ട് കെ എസ് രാധകൃഷ്ണന്‍ 2013 ല്‍ സര്‍ക്കാരിനെ സമീപിച്ചത്. 2013 മാര്‍ച്ച് 31 ലെ മന്ത്രിസഭാ യോഗത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. 2016 ല്‍എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കൊച്ചി ഇടപ്പള്ളി സ്വദേശി മുന്‍ സര്‍ക്കാര്‍ തീരുമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
സര്‍ക്കാര്‍ ധനവകുപ്പിന്റേയും അഡ്വക്കറ്റ് ജനറലിന്റേയും ഉപദേശം തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ എസ് രാധകൃഷ്ണന് അനുവദിച്ച അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമനിച്ചത്. 23,318 രൂപ പെന്‍ഷന്‍ നല്‍കേണ്ടിടത്ത് 48,546 രൂപയും ഏഴ് ലക്ഷം ഗ്രാറ്റ്വിറ്റി നല്‍കേണ്ടിടത്ത് 14 ലക്ഷം രൂപയും അധികമായി രാധകൃഷ്ണന് ലഭിച്ചതായി ധനവകുപ്പ് കണ്ടെത്തി.