04 February, 2021 06:24:26 PM


കർഷക സമരത്തിന് പിന്തുണ: ഗ്രെറ്റ തുൻബെർഗിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്



ദില്ലി: കർഷക സമരത്തെ കുറിച്ച് ട്വീറ്റ് ചെയ്ത് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെതിരെ ഡൽഹി പൊലീസ്. ചൊവ്വാഴ്ച്ച രാത്രിയാണ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രെറ്റ തുംൻബെർഗ് ട്വീറ്റ് ചെയ്തത്. അതേസമയം, ഡൽഹി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തതിന് പിന്നാലെ, താൻ ഇപ്പോഴും കർഷകരുടെ സമാധാനപരമായ സമരത്തെ പിന്തുണക്കുന്നു എന്ന് ഗ്രെറ്റ ട്വീറ്റ് ചെയ്തു.


കർഷക സമരത്തെ പിന്തുണയ്ക്കാൻ സഹായകരമായ ടൂൾകിറ്റും കഴിഞ്ഞ ദിവസം ഗ്രെറ്റ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 153 എ (മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നു), സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ കുറ്റങ്ങളാണ് എഫ്ഐആറിൽ ഗ്രെറ്റയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.



കര്‍ഷക സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെ പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂള്‍കിറ്റ് രേഖയില്‍ വീശദീകരിക്കുന്നത്. ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാന്‍ ഈ രേഖയില്‍ പറയുന്നു. കര്‍ഷകരെ പിന്തുണച്ച് #FarmersProtest, #StandWithFarmers എന്നീ ഹാഷ്ടാഗില്‍ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഇതില്‍ നിര്‍ദേശിക്കുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K