14 December, 2020 10:00:28 AM


അ​പ​വാ​ദ വ്യ​വ​സാ​യ​ത്തില്‍ അ​ഭി​ര​മി​ക്കു​ന്ന​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കില്ല - പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍



മ​ല​പ്പു​റം: അ​പ​വാ​ദ​ങ്ങ​ളി​ല്‍ അ​ഭി​ര​മി​ക്കു​ന്ന​വ​ര​ല്ല, നാ​ടി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ മു​ഴു​കു​ന്ന​വ​രാ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കു​കയെന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. എ​ത്ര ആ​ഴ​ത്തി​ല്‍ കു​ഴി​ച്ചി​ട്ടാ​ലും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിക്കുമെന്നും സ്പീക്കര്‍ എന്ന നിലയില്‍ അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ടെന്നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സ്പീ​ക്ക​ര്‍ പറഞ്ഞു.


കെ. ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്ന് പൊ​തു​ജ​നം മ​ന​സി​ലാ​ക്ക​ട്ടെ. ഇ​വ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​ന്നു. മാ​ധ്യ​മ​ങ്ങ​ള്‍ മൊ​ഴി​ക​ളോ റി​പ്പോ​ര്‍​ട്ടു​ക​ളോ ക​ണ്ടി​ട്ട​ല്ല റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ വി​മ​ര്‍​ശി​ച്ചു. ബ്രേ​ക്കിം​ഗ് ന്യൂ​സു​ക​ളി​ലെ ആ​ഹ്ലാ​ദ​ത്തി​ല്‍ വ​സ്തു​ത മ​റ​ക്ക​രു​ത്. ആ​രോ​പ​ണ​ങ്ങ​ള്‍ എ​ത്ര​ത്തോ​ളം ശ​രി​യാ​ണെ​ന്ന് പൊ​തു​സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടേ​യെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. സ്പീക്കര്‍ക്ക് എപ്പോഴും പത്ര സമ്മേളനം നടത്താനാകില്ല. ആ പരിമിതിയെ ദൗര്‍ബല്യമായി കണ്ടു കൊണ്ട് വിമര്‍ശിക്കുകയാണ് എതിര്‍പക്ഷമെന്നും ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K