13 December, 2020 05:33:02 AM


സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം:ട്ര​ഷ​റി ഡ​യ​റ​ക്‌ടറോ​ട് നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ വ​നി​താക​മ്മീ​ഷ​ൻ



ക​​​ണ്ണൂ​​​ർ: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ട്ര​​​ഷ​​​റി​​​യി​​​ലെ വ​​​നി​​​താ ജീ​​​വ​​​ന​​​ക്കാ​​​രി​​​ക​​​ളെ ഒ​​​ന്ന​​​ട​​​ങ്കം ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്‌​​ട​​റോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ. ട്ര​​​ഷ​​​റി ഡ​​യ​​​റ​​​ക്‌​​ട​​​ർ എം.​​​എം. ജാ​​​ഫ​​​റി​​​നോ​​​ട് തിങ്കളാഴ്ച ​എ​​​റ​​​ണാ​​​കു​​​ളം വൈ​​​എം​​​സി​​​എ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​റ്റിം​​​ഗി​​​ൽ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ​​​ട്ര​​​ഷ​​​റി​​​യി​​​ലെ വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക‌്ട​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലാ​​​യി​​​രു​​​ന്നു സ്ത്രീ​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശം. ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ച്ചു. എ​​​ന്നാ​​​ൽ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഒ​​​രു വ​​​നി​​​താ​​ജീ​​​വ​​​ന​​​ക്കാ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ധ​​​ന​​മ​​​ന്ത്രി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​നി​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യം സം​​​ബ​​​ന്ധി​​​ച്ച് ധ​​​ന​​​വ​​​കു​​​പ്പ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തി​​രു​​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K