27 November, 2020 07:10:16 AM
ആമസോണിനു പിഴയിട്ട് കേന്ദ്ര സർക്കാർ: നടപടി ഉത്പാദക രാജ്യം പ്രദർശിപ്പിക്കാത്തതിനാൽ
മുംബൈ: ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെ വിൽക്കുന്ന ഉത്പന്നങ്ങളിൽ, അവ നിർമിച്ച രാജ്യം പ്രദർശിപ്പിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന് ഈ- കൊമേഴ്സ് വന്പൻ ആമസോണിന് 75,000 രൂപ പിഴ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആണ് 2018 ലെ ലീഗൽ മെട്രോളജി റൂൾസ് പ്രകാരം കന്പനിക്കെതിരേ നടപടിയെടുത്തത്.
നിയമ ലംഘനം ചൂണ്ടിക്കാട്ടി ഒക്ടോബർ 16ന് ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ചിരുന്നതാണെന്നും വീണ്ടും വീഴ്ചവരുത്തിയതോടെയാണു നടപടിയെടുത്തതെന്നും ഉപഭോക്തൃകാര്യ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.