08 November, 2020 09:21:06 PM
ദീപാവലിയ്ക്കു ശേഷം ആരാധനാലയങ്ങള്‍ തുറക്കാന്‍ തയ്യാറെടുത്ത് മഹാരാഷ്ട്ര
മുംബൈ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഉടന്‍തന്നെ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തിരക്ക് ഒഴിവാക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ദീപാവലിക്കു ശേഷം തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആരാധനാലയങ്ങള്‍ തുറക്കുനത് മന്ദഗതിയിലായതിന്റെ പേരില്‍ താന്‍ രൂക്ഷവിമര്‍ശനം നേരിടുന്നുണ്ടെന്നും താക്കറെ പറഞ്ഞു. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെങ്കില്‍ ഞാന്‍ ഏത് വിമര്‍ശനവും നേരിടാന്‍ തയ്യാറാണ്. ക്ഷേത്രങ്ങളില്‍ എങ്ങനെ ആളുകളുടെ തിരക്ക് ഒഴിവാക്കാമെന്നും സാമൂഹിക അകലം ഉറപ്പാക്കാമെന്നും പഠനവിധേയമാക്കിയ ശേഷം കൃത്യമായ ഒരു നടപടിക്രമം ദീപാവലിക്കു ശേഷം പുറത്തിറക്കും.
നമ്മള്‍ പ്രാര്‍ഥനകളില്‍ മുഴുകുമ്ബോള്‍ കൊവിഡ് പ്രോട്ടോകോളുകള്‍ അവഗണിക്കും. എന്നാല്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്ന നമ്മുടെ വീടുകളില്‍നിന്നുള്ള മുതിര്‍ന്ന പൗരന്‍ ഏതെങ്കിലും ഒരു കൊവിഡ് പോസിറ്റിവ് വ്യക്തിയുമായി സമ്ബര്‍ത്തക്കില്‍ ഏര്‍പ്പെട്ടാല്‍ എന്താകും അവസ്ഥയെന്നും താക്കറെ ചോദിച്ചു. ആരാധനാലയങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.