08 November, 2020 08:35:22 PM


കമറുദ്ദീന് പിന്നാലെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം ശക്തമാക്കാന്‍ സര്‍ക്കാര്‍



തിരുവനന്തപുരം: മഞ്ചേശ്വരം എം.എല്‍.എ എംസി കമറുദ്ദീന് പിന്നാലെ യു.ഡി.എഫ് നേതാക്കള്‍ക്കേതിരേയുള്ള കേസുകളില്‍ അന്വേഷണം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പാലാരിവട്ടവും ബാര്‍ കോഴയും സോളാറുമെല്ലാം പൊടിതട്ടിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് അടക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.


സ്വര്‍ണ്ണക്കടത്ത് മുതല്‍ ബിനീഷ് വരെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അതിനിടയില്‍ സര്‍ക്കാരിനും സി.പി.എമ്മിനും കിട്ടിയ പടിവള്ളിയാണ് കമറുദ്ദീന്‍റെ അറസ്റ്റ്. എന്നാല്‍ പ്രതിപക്ഷത്തെ അടിക്കാന്‍ നിരവധി വടികള്‍ കയ്യിലുള്ള സര്‍ക്കാര്‍ അതെല്ലാം എടുത്ത് പ്രയോഗിക്കാനാണ് നീക്കം നടത്തുന്നത്. യുഡിഎഫ് നേതാക്കള്‍ പ്രതികളായതും ആരോപണം നേരിടുന്നതുമായ എല്ലാ കേസുകളും സജീവമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.


സര്‍ക്കാരിന്‍റെ ഈ നീക്കത്തിന് സിപിഎം പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. ആരോപണ വിധേയരായ യു.ഡി.എഫ് നേതാക്കളുടെ പട്ടിക നീണ്ടതാണെന്നാണ് എല്‍ഡിഎഫ് വാദം. പതിവ് പോലെ തെരഞ്ഞെടുപ്പ് സമയത്ത് സോളാര്‍ കേസും സജീവമായി വരും. പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയതും കൊച്ചിയിലെ ആഡംബരഹോട്ടലില്‍ പരിശോധന നടത്തിയതും ഇതിന്‍റെ ആദ്യപടിയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K