27 October, 2020 09:01:09 PM


വി. മുരളീധരനെതിരായ പരാതിയില്‍ സെന്‍ട്രല്‍ വിജലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു



ദില്ലി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് സ്വജനപക്ഷപാതം കാട്ടിയതായുള്ള പരാതിയില്‍ സെന്‍ട്രല്‍ വിജലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസറോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവിസി നിര്‍ദേശിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തികാരിക്കാനും സിവിസി ഉത്തരവിട്ടു. യു.എ.ഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ പിആര്‍ മാനേജരായ സ്മിത മേനോന്‍ പങ്കെടുത്തത് വിവാദമായിരുന്നു.


ഇത് സംബന്ധിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നെങ്കിലും അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ റിപോര്‍ട്ട് പരിഗണിച്ച് അന്വേഷണം അവസാനിപ്പിച്ചു. ഇതേ തുടര്‍ന്നാണ് സലീം മടവൂര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെ സമീപിച്ചു.


പരാതി പരിശോധിക്കാനായി വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസറെയാണ് ചുമതലപ്പെുത്തിയത്. സ്മിത മേനോന്‍ പരിപാടിയില്‍ പങ്കെടുത്തത് ക്രമവിരുദ്ധമായാണോ എന്നതാണ് ആദ്യ പരിശോധന. ഒപ്പം ഇക്കാര്യത്തില്‍ കേന്ദ്ര വിദേശ കാര്യസഹമന്ത്രി സ്വജനപക്ഷാപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയും അന്വേഷണ പരിധിയില്‍ വരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K