22 September, 2020 05:27:19 AM


റോയും പങ്കാളികളായി; കേരള പോലീസിനെ അറിയിച്ചില്ല: എൻഐഎയുടെ രഹസ്യവേട്ട തുടരുന്നു



തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഭീ​ക​ര​രെ പി​ടി​കൂ​ടി​യ എ​ൻ​ഐ​എ നീ​ക്കം അ​തീ​വ ര​ഹ​സ്യ​മാ​യി. ഓ​പ്പ​റേ​ഷ​നി​ൽ എ​ൻ​ഐ​എ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര ര​ഹ​സ്വാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ റോ​യും പ​ങ്കാ​ളി​യാ​യി. അ​തേ​സ​മ​യം, സം​സ്ഥാ​ന പോ​ലീ​സി​ന് ഇ​തു​സം​ബ​ന്ധി​ച്ച് യാ​തൊ​രു സൂ​ച​ന​ക​ളും ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.


റി​യാ​ദി​ല്‍​നി​ന്ന് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി എ​ത്തി​ച്ച ര​ണ്ടു​പേ​രാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ൽ ഒ​രാ​ള്‍ മ​ല​യാ​ളി​യാ​ണ്. ബം​ഗ​ളു​രു സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി ഷു​ഹൈ​ബാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഗു​ല്‍​ന​വാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ ര​ണ്ടാ​മ​ത്തെ​യാ​ള്‍. ഗു​ല്‍​ന​വാ​സ് ല​ഷ്‌​ക​ര്‍ ഇ ​തൊ​യ്‌​ബെ പ്ര​വ​ര്‍​ത്ത​ക​നും ഷു​ഹൈ​ബ് ഇ​ന്ത്യ​ന്‍ മു​ജാ​ഹി​ദീ​ന്‍ പ്ര​വ​ര്‍​ത്ത​ക​നു​മാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K