16 September, 2020 08:05:26 PM


പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; കശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു



ശ്രീനഗര്‍: രജൗരി മേഖലയില്‍ ഇന്നലെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു പാക് പ്രകോപനം. സംഭവത്തില്‍ ഒരു മേജര്‍ അടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഇന്ന് രാവിലെ അനീഷ് തോമസ് മരണമടയുകയായിരുന്നു.


ജമ്മു കശ്മീരിലെ സുന്ദര്‍ബാനി മേഖലയില്‍ ഇന്നലെയായിരുന്നു പാകിസ്താന്‍ ഷെല്ലാക്രമണം നടത്തുകയായിരുന്നു. പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് ഇന്ത്യ വ്യക്തമാക്കി. അനീഷ് തോമസ് ഈ മാസം 25 ന് നാട്ടിലേക്ക് അവധിക്ക് വരാനിരിക്കുമ്പോള്‍ ആയിരുന്നു ദുര്യോഗമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K