13 September, 2020 11:29:36 AM
അമിത് ഷാ വീണ്ടും ആശുപത്രിയിൽ; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത് ഇന്നലെ രാത്രിയിൽ
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ ഡൽഹി എയിംസിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമിത് ഷാ ഡൽഹി ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം എയിംസിലും അദ്ദേഹം ചികിത്സ തേടി. രണ്ടാഴ്ച മുൻപ് ആണ് അസുഖം ഭേദമായി മന്ത്രി ആശുപത്രിവിട്ടത്.
കഴിഞ്ഞ മാസം രണ്ടിനാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ആഭ്യന്തരമന്ത്രിയെ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 14 ന് ആശുപത്രിവിട്ട മന്ത്രി ഏതാനും ദിവസം കൂടി വീട്ടിൽ സ്വയം നിരീക്ഷണത്തിൽ തുടർന്നു. എന്നാൽ 18 ന് ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതോടെ എയിംസിൽ ചികിത്സ തേടി. 13 ദിവസത്തെ ചികിത്സയ്ക്കു ശേഷം 31 ന് മന്ത്രി ആശുപത്രിവിട്ടു. എന്നാൽ ശനിയാഴ്ച രാത്രി 11 ന് വീണ്ടും ഷായെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.