07 September, 2020 09:36:44 PM


കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിക്ക് പീഡനം; ആരോ​ഗ്യ പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍



തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോ​ഗ്യപ്രവര്‍ത്തകന്‍ പ്രദീപിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. പ്രദീപിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ക്വാറന്‍റീന്‍ ലംഘിച്ച വിവരം പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്.


വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതി കൊവിഡ് സര്‍ട്ടിഫിക്കറ്റിനായാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പ്രദീപിന്‍റെ സഹായം തേടിയത്. ഭരതന്നൂരിലെ വാടകവീട്ടില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. വീട്ടില്‍ എത്തിയ യുവതിയെ കാലുകള്‍ കട്ടിലിന്‍റെ കാലില്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകിക്കയറ്റുകയും ചെയ്തു. തുടര്‍ന്ന് പലതവണ ക്രൂരമായ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതല്‍ പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K