29 August, 2020 11:22:20 PM


പൊതുസദ്യയും ആഘോഷവും ഒഴിവാക്കണം: ഓണം ഒത്തുചേരലുകള്‍ ഓണ്‍ലൈനിലൂടെ മതി - മുഖ്യമന്ത്രി


CM Pinarayi ,press meet


തിരുവനന്തപുരം: കൃത്യമായ കരുതലോടെ വേണം ഇത്തവണ ഓണത്തെ വരവേല്‍ക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 വ്യാപനം ഉണ്ടാകാനിടയുള്ള യാതൊരു കാര്യവും സംഭവിക്കാതെ നോക്കണം. ഓണം ഒത്തുചേരലുകള്‍ ഓണ്‍ലൈനിലൂടെ മതിയെന്ന നിര്‍ദേശവും അദേഹം മുന്നോട്ടുവെച്ചു.

രോഗകാലത്തെ മുറിച്ചുകടക്കാന്‍ നമ്മുക്ക് കഴിയുമെന്ന പ്രത്യാശ പകര്‍ന്നാകണം ഇത്തവണത്തെ ഓണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസദ്യയും ആളുകള്‍ കൂട്ടം കൂടന്ന ആഘോഷ പരിപാടികളും പൂര്‍ണമായും ഒഴിവാക്കണം. ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് പരസ്പരം കാണാനും സംസാരിക്കാനും സന്തോഷം പങ്കുവെയ്ക്കാനും ശ്രമിക്കണം അദേഹം കൂട്ടിച്ചേര്‍ത്തു.

ഓണം പ്രമാണിച്ച് ഷോപ്പിങ്ങിനായി വീട്ടില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ മാത്രം പോയാല്‍ മതിയെന്നും, പോകുന്നവര്‍ കൈകള്‍ സാനിറ്റൈസ് ചെയ്യാനും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും തയാറാകണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഹോം ഡെലിവറിയും ഓണ്‍ലൈന്‍ ഷോപ്പിങ്ങും സാഹചര്യമുള്ളവര്‍ പരമാവധി ആ സാധ്യതകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. തുണിക്കടകകളില്‍ വസ്ത്രങ്ങള്‍ ധരിച്ച് നോക്കുന്ന രീതി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K