11 August, 2020 01:06:16 PM


അഴിമതി ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുന്നു - കെ സുരേന്ദ്രൻ



കോഴിക്കോട്: സർക്കാരിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം  ചോദിക്കണം എന്നൊക്കെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൽപ്പിക്കുകയാണ്. എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പി.ആർ ഏജൻസികളെ ഉപയോഗിച്ച് എല്ലാ മാധ്യമപ്രവർത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


വനിതാ മാധ്യമപ്രവർത്തകരുൾപ്പെടെ സൈബർ ആക്രമണത്തിനിരയായിട്ടും കെ.യു.ഡബ്ല്യു.ജെയുടെ മൗനം അത്ഭുതകരമാണ്. ലോകത്ത് എന്ത് നടന്നാലും പ്രതിഷേധിക്കുന്ന സംഘടന തങ്ങളുടെ നേതൃത്വസ്ഥാനത്തിരിക്കുന്ന വനിതാ മാധ്യമ പ്രവർത്തകയെ  നവമാധ്യമത്തിലൂടെ  പരസ്യമായി അപമാനിച്ചിട്ടും പ്രതികരിക്കാത്തത് നാണക്കേടാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ്‌ ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ്‌ ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K