08 August, 2020 09:36:11 PM
ലൈഫ് മിഷന് പദ്ധതി: സ്വപ്ന സുരേഷ് തട്ടിപ്പ് നടത്തി എങ്കില് നടപടി - മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സ്വപ്ന സുരേഷ് കമ്മീഷന് വാങ്ങിയിട്ടുണ്ടെന്ന ആരോപണത്തില് പരിശോധിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പില് സഹകരിക്കാനെത്തിയ റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി സംഘടനയാണ്.
അവര് ചെലവഴിച്ച പണത്തില് സ്വപ്ന തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില് അത് പരിശോധിച്ച് നടപടിയെടുക്കാം. ആ തട്ടിപ്പ് കോണ്സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് അവര് നടത്തിയതല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. കെട്ടിടം പണിയാന് അവര്ക്കു സ്ഥലം നല്കുക മാത്രമാണു സര്ക്കാര് ചെയ്തത്. സര്ക്കാരോ സര്ക്കാര് ഏജന്സികളോ പണം കൈപ്പറ്റിയിട്ടില്ല. അവര് കമ്മീ ഷന് നല്കിയിട്ടുണ്ടെങ്കില് അതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.