04 August, 2020 03:58:48 PM
കടവൂര്‍ ജയന്‍ വധം: ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി
കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ പ്രതികളായ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജയനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് വിട്ടതിലുള്ള വൈരാഗ്യം കാരണമാണെന്ന അന്വേഷണ സംഘത്തിന്‍െ്‌റ കണ്ടെത്തല്‍ കോടതി ശരിവച്ചു. വെള്ളിയാഴ്ച പ്രതികളുടെ ശിക്ഷ വിധിക്കും.
2012 ഫെബ്രുവരി ഏഴിനാണ് കൊല്ലം കടവൂര്‍ ജംഗ്ഷന് സമീപത്ത് വച്ച് ജയനെ ഒന്‍പതംഗ സംഘം വെട്ടിക്കൊന്നത്. പ്രതികളായ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് അന്ന് കോടതി വിധിച്ചിരുന്നത്.
എന്നാല്‍ പ്രതികള്‍ ഈ വിധിയെ ചോദ്യം ചെയ്ത് മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലയ്ക്ക് ഉപയോഗിച്ചതല്ലെന്നായിരുന്നു പ്രതികള്‍ വാദിച്ചത്. ഇതേതുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിന്‍െ്‌റ വാദം കേള്‍ക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ അന്തിമ വാദം കേള്‍ക്കുമ്പോള്‍ പ്രതികള്‍ കോടതിയില്‍ ഇല്ലായിരുന്നു