10 July, 2020 08:25:52 PM


വ്യാജ സർട്ടിഫിക്കറ്റ്: സ്വപ്നയുടെ നിയമനത്തില്‍ വിശദീകരണം തേടി ഐ.ടി. വകുപ്പ്



തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ സ്വർണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് നിയമനം നൽകിയതു സംബന്ധിച്ച് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനോട് വിശദീകരണം തേടി സംസ്ഥാന ഐ.ടി വകുപ്പ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യതകൾ സ‌ംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കണമെന്നും ഐ.ടി വകുപ്പിന് കീഴിലുള്ള കേരളാ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐ.ടി വകുപ്പിന്റെ നടപടി.


സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കിലാണ് നിയമിച്ചിരുന്നത്. ഇതു സംബന്ധിച്ചാണ് ഇപ്പോൾ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനോട് ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ വിശദീകരണം തേടിയത്. സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണെന്നാണ് കേരളാ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡിന്റെ വിശദീകരണം. നിയമന ചുമതല പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിയമനത്തിന്റെ ഉത്തരവാദിത്തം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനാണെന്നാണ് കേരളാ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് എം.ഡിയുടെ നിലപാട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K