07 July, 2020 01:54:38 AM
സ്‌പ്രിങ്‌ളര്‍ കരാർ: സ്വപ്‌നയ്‌ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി
തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്യാന്‍ വിദേശ കമ്പനിയായ സ്‌പ്രിങ്‌ളറിനു കരാര്‍ നല്‍കിയതിനു പിന്നില്‍ ഐ.ടി. വകുപ്പിലെ മുന്‍ജീവനക്കാരിയും സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയുമായ സ്വപ്‌ന സുരേഷെന്നു സൂചിപ്പിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുക്കി. ഇവരുടെ ഇടപാടുകളും ഉന്നതബന്ധങ്ങളും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയായിരുന്നു ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട്. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ പങ്കിനു തെളിവ് ലഭിച്ചിട്ടില്ലെന്നാണു കസ്‌റ്റംസ് നിലപാട്.
തിരുവനന്തപുരത്ത് ലോക്ക്‌ഡൗണ്‍ ആയതിനാലാണ് ഇവരെ ചോദ്യംചെയ്യാന്‍ വൈകുന്നത്. ചോദ്യംചെയ്ലയുമായി സഹകരിക്കുമെന്നു സ്വപ്‌ന അറിയിച്ചിട്ടുണ്ട്. തെളിവ് കിട്ടിയാലേ അറസ്‌റ്റുണ്ടാകൂവെന്നും കസ്‌റ്റംസ് അധികൃതര്‍ പറഞ്ഞു. സ്വപ്‌നയുമായുള്ള പരിചയം അറസ്‌റ്റിലായ സരിത്ത് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കോവിഡ് പരിശോധനയ്‌ക്കായി സരിത്തിന്റെ സ്രവം ശേഖരിച്ചു. ഫലം നെഗറ്റീവായാല്‍ കോടതിയില്‍ ഹാജരാക്കും. പിടിച്ചെടുത്ത 30 കിലോഗ്രാം സ്വര്‍ണം കസ്‌റ്റംസ് കസ്‌റ്റഡിയിലാണ്