27 June, 2020 03:08:20 PM
പൊലീസ് ജീപ്പിൽ ഇരുന്ന് ഷംന കാസിം ബ്ലാക്മെയിൽ കേസിലെ പ്രതിയുടെ ടിക് ടോക്
പാലക്കാട്: ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത കേസിൽ പിടിയിലായ പ്രതി പൊലീസ് ജീപ്പിലിരുന്ന് ചെയ്ത ടിക് ടോക് വീഡിയോ പുറത്തായി. ഷെരീഫ് അറസ്റ്റിലായെന്നും ഇനി പരാതി നൽകേണ്ടതില്ലെന്നും ഇരയായ പെൺകുട്ടികളെ തെറ്റിദ്ധരിപ്പിക്കാനായാണ് ഈ വിഡിയോ മറ്റൊരു പ്രതി അയച്ചുകൊടുത്തത്. KL01 BW 3473 നമ്പർ പോലീസ് ജീപ്പിൽ ഇരുന്ന് ടിക് ടോക് ചെയ്യുന്ന വിഡിയോ ആണ് പുറത്തായത്. ഇത് യഥാർത്ഥ പോലീസ് ജീപ്പാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പാലക്കാട്ടെ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള പ്രതിയുടെ അടുത്ത ബന്ധത്തിൻ്റെ സൂചനയാണിത്. പൊലീസ് ജീപ്പ് പ്രതി ദുരുപയോഗം ചെയ്തത് അന്വേഷിക്കുമെന്ന് എറണാകുളം ഡി.സി.പി. പൂങ്കുഴലി അറിയിച്ചു. ഷംന ബ്ലാക്ക് മെയിൽ കേസിലെ എല്ലാ പ്രതികളും പിടിയിലായതായാണ് സൂചന. ഇന്ന് അറസ്റ്റിലായ ഷെരീഫ് കേസിലെ മുഖ്യ സൂത്രധാരനാണെന്നാണ് പോലീസിൻ്റെ നിഗമനം. ഇയാളാണ് വരൻ ചമഞ്ഞ് ഷംന കാസിമിനെ വിളിച്ചതും സംഭവത്തിൻ്റെ ആസൂത്രണം നടത്തിയതും. മറ്റ് പെൺകുട്ടികളെ പാലക്കാട് എത്തിച്ചതിലും ഇയാൾക്ക് പങ്കുണ്ട്.