24 June, 2020 01:01:41 PM
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നില്ല: പി.പി.ഇ കിറ്റ് മതി; സർക്കാർ നിലപാടിൽ ഇളവ്
തിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നതിനിടയില്‍ കോവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ അയയുന്നു. ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്തിടത്ത് നിന്ന് മടങ്ങാന്‍ പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം. സൗദി, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. വിമാനക്കമ്പനികൾ തന്നെ പിപിഇ കിറ്റ് യാത്രക്കാർക്ക് നൽകണമെന്നാണ് നിർദേശം. എൻ 95 മാസ്ക് ഉള്ളതോ ഇല്ലാത്തതോ ആയ പിപിഇ കിറ്റ് മതിയെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഖത്തറിലും യുഎഇയിലും പരിശോധനാസൗകര്യങ്ങളുണ്ട്. ഇവിടെ നിന്ന് വരുന്നവർക്ക് പരിശോധന നിർബന്ധമാണ്. ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് എത്തുന്നത് സൗദി, ഒമാൻ, ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമാണ്. ഇവിടെ പരിശോധനാസൗകര്യം കുറവായതിനാല്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതോടെയാണ് പിപിഇ കിറ്റ് മതിയെന്ന ഇളവ് നൽകുന്നത്.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ നിന്നാണ് സര്‍ക്കാര്‍ പിൻമാറിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ വേണമെന്ന സര്‍ക്കാരിന്റെ നിലപാട് നേരത്തേ വലിയ വിവാദത്തിനും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും കാരണമായിരുന്നു.
വിമാനക്കമ്പനികളോട് കിറ്റ് ലഭ്യമാക്കുന്നതിലുള്ള സാധ്യത തേടും. ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ബഹ്റൈനും സൗദിയും ഒമാനും അടക്കമുള്ള രാജ്യങ്ങളില്‍ ഇല്ല. ഇതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളുടെ കോവിഡ് ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. യു.എ.ഇയില്‍ നിലവിലുള്ള റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കും.കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് നീക്കം. ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ പേകാം