21 June, 2020 05:00:19 PM


ക്ലിഫ് ഹൗസിലെ വിവാഹത്തിന് കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമല്ലേ? - ചെന്നിത്തല




തിരുവന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ ലം​ഘി​ച്ച് ര​ണ്ടാ​യി​രം പേ​ര്‍ പ​ങ്കെ​ടു​ത്ത​തി​ല്‍ സ​ര്‍​ക്കാ​ര്‍ കേ​സെ​ടു​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ സ​മ​ര​ങ്ങ​ളെ വി​മ​ര്‍​ശി​ക്കാ​ന്‍ മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. 


പോ​ത്ത​ന്‍​കോ​ട് സ്‌​കൂ​ളി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ ലം​ഘി​ച്ച് പ​ങ്കെ​ടു​ത്ത​തി​ല്‍ ആ​രും കേ​സെ​ടു​ത്തി​ല്ല. മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​നെ​തി​രെ​യും വി.​എ​സ്. സു​നി​ല്‍ കു​മാ​റി​നെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ട​ക്കോ​ള്‍ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ത്തി​ല്ല. ഇ​തൊ​ക്കെ എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. 


മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​രോ​ളി​ലി​റ​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി പ​ങ്കെ​ടു​ത്തി​രു​ന്നു. മാ​സ്‌​ക് ധ​രി​ക്കാ​തെ ക​ല്യാ​ണ​ത്തി​ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തൊ​ക്കെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്റെ വീ​ഴ്ച​ക​ള​ല്ലേ എ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ചോ​ദ്യ​മു​ന്ന​യി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K