03 June, 2020 10:14:22 PM


കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം; കുമരകം സ്വദേശി കസ്റ്റഡിയില്‍



കോട്ടയം: താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ട​ത്തു ദ​മ്പ​തി​മാ​രെ ആ​ക്ര​മി​ച്ചു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. കു​മ​ര​കം സ്വ​ദേ​ശി​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് ഇ​വ​രു​മാ​യി സാമ്പ ​ത്തി​ക ഇ​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം കുമരകം ചെങ്ങളത്തെ പെ​ട്രോ​ൾ പമ്പി​ൽ എ​ത്തി​യി​രു​ന്നു. ഇവിടെനിന്നും ലഭിച്ച ദൃശ്യങ്ങളും പെട്രോള്‍ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നറിയാൻ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.


തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണു പാ​റ​പ്പാ​ടം ഷാ​നി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സാ​ലി (65), ഷീ​ബ (60) എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ ഷീ​ബ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒമ്പ​തി​നും പ​ത്തി​നും ഇ​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മോ​ഷ​ണം ന​ട​ന്ന കാ​റു​മാ​യി പ്ര​തി താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ പ്ര​ധാ​ന റോ​ഡി​ലേ​ക്കു ക​യ​റു​ന്ന സി​സി​ടി​വി കാ​മ​റാ​ദൃ​ശ്യ​വും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.


കൊല്ലപ്പെട്ട ഷീബ സാലിക്കും ഭർത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്. ശരീരത്തിൽ വൈദ്യുതി കമ്പികൾ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്‍റെ ലക്ഷണങ്ങളില്ല. കവർച്ചാ ശ്രമമെന്ന് വരുത്തി തീർത്ത് അന്വേഷണം വഴിതെറ്റിക്കാനാണ് കാറും സ്വർണവും കവർന്നതെന്നും പോലീസ് കരുതുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K