27 May, 2020 08:00:19 PM
'ബെവ് ക്യു'വിന് വ്യാജന്‍: ഡൗണ്‍ലോഡ് അര ലക്ഷത്തിനു മേല്‍; അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം ബവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മിനിറ്റുകളോളം പ്രചരിച്ചതും അമ്പതിനായിരത്തോളം ആളുകല്‍ ഡൌണ്‍ലോഡ് ചെയ്തതും വ്യാജ ആപ്പ്. വ്യാജന്‍ പ്രചരിച്ച സംഭവം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ബെവ് ക്യു ആപ്പിന്‍റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബവ്കോ മാനേജിങ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വ്യാജ ആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കും. ബവ്കോയുടെ ഔദ്യോഗിക ആപ്പ് പ്ലേ സ്റ്റോറിൽ വരും മുൻപേ വ്യാജൻ ഡൗൺലോഡിങ് തുടങ്ങിക്കഴിഞ്ഞിരുന്നു. 'ബെവ് ക്യൂ – ബെവ്കോ ഓൺലൈൻ ബുക്കിങ് ഗൈഡ്' എന്നപേരിലുള്ള ആപ്പ് ഇതിനകം അൻപതിനായിരത്തിലധികം പേരാണു ഡൗൺലോഡ് ചെയ്തത്. ഇൻസ്റ്റാൾ ചെയ്തുശേഷമാണ് സംഗതി വ്യാജനാണെന്നു പലരും മനസ്സിലാക്കിയത്. മദ്യം കിട്ടില്ലെന്നു തിരിച്ചറിഞ്ഞ് നിരാശരായവർ കൂട്ടത്തോടെ നെഗറ്റീവ് റിവ്യൂ നൽകിയതോടെ ആപ്പിന്‍റെ റേറ്റിങ് 1.8 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.