25 May, 2020 02:19:32 AM


ശ്രമിക് ട്രെയിനുകളില്‍ പിറന്നത് 24 കുഞ്ഞുങ്ങള്‍; ആശംസകളുമായി റെയില്‍വേ




ദില്ലി: ശ്രമിക് ട്രെയിനിൽ കുടിയേറ്റത്തൊഴിലാളിയായ യുവതിക്ക് സുഖപ്രസവം. അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്ന് റെയിൽവേ ട്വീറ്റ് ചെയ്തു. ഇന്നലെ രാവിലെ ഗുജറാത്തിലെ സൂറത്തിൽ നിന്നും ബിഹാറിലെ നവാഡയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ സഹയാത്രികർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ ആഗ്രയിൽ നിർത്തി. റെയിൽവേ പോലീസിന്റെ ഇടപെടലിലൂടെ ട്രെയിനുള്ളിൽ പ്രസവത്തിനുള്ള സജ്ജീകരണമൊരുക്കി. പിന്നീട് അവരെ ആശുപത്രിയിലേക്ക് മാറ്റി. 

രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തിയ ശ്രമിക് ട്രെയിനുകളിൽ ഇതുവരെ 24 കുട്ടികളാണ് പിറന്നത്. മെയ് 1 മുതലുള്ള കണക്കാണിത്. ആർപിഎഫ് ഉദ്യോഗസ്ഥരോ റെയിൽവേ മെഡിക്കൽ സംഘമോ ആണ് ഇവർക്ക് സഹായമൊരുക്കിയത്. മെയ് 1 മുതൽ സർവീസ് നടത്തിയ 2317 ശ്രമിക് ട്രെയിനുകളിലായി 31 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഇതുവരെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് എന്നാണ് റെയിൽവേ പുറത്തവിട്ട കണക്ക്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K