16 May, 2020 09:55:39 AM
കോവിഡ്: മുംബൈയിൽ മരണസംഖ്യ 650 കടന്നു; വെള്ളിയാഴ്ച മരിച്ചത് 34 പേര്
മുംബൈ: മുംബൈയിൽ കോവിഡ് 19 അതിരൂക്ഷമാകുന്നു. വെള്ളിയാഴ്ച മുംബൈയിൽ 933 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം 17,512 ആയി ഉയർന്നു. 34 പേരും വെള്ളിയാഴ്ച മുംബൈയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മുംബൈയിൽ മരണസംഖ്യ 655 ആയി.
334 പേർ വെള്ളിയാഴ്ച രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 4,568 പേർക്കാണ് ഇതുവരെ മുംബൈയിൽ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിൽ 29,100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1068 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്