15 May, 2020 06:37:41 PM


ഞായറാഴ്​ച സമ്പൂര്‍ണ ലോക്​ഡൗണ്‍ തുടരും; ജനങ്ങള്‍ സഹകരിക്കണം -​ മുഖ്യമ​ന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത്​ ഞായറാഴ്​ച സമ്പൂര്‍ണ ലോക്​ഡൗണ്‍ തുടരുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഞായറാഴ്​ച​ത്തെ പോലെ ഈ ഞായറാഴ്​ചയും ലോക്​ഡൗണിനോട്​ സഹകരിക്കണമെന്ന്​ മുഖ്യമന്ത്രി ജനങ്ങളോട്​ അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത്​ ​കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്​ ആശങ്ക ഉയര്‍ത്തുന്നുണ്ട്​. സമ്പര്‍ക്കം വഴി രോഗബാധയു​ണ്ടാകാന്‍ സാധ്യത ഏറെയാണ്​. ഇതിനായി ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.


ക്വറന്‍റീനിലുള്ളവരെ നിരീക്ഷിക്കുന്നതിനായി മോ​ട്ടോള്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയമിക്കും. വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട്​ 65 കേസുകള്‍ സംസ്​ഥാനത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതില്‍ തിരുവനന്തപുരത്ത്​ 53 കേസുകളും കാസര്‍കോട്​ 11 കേസുകളും കോഴിക്കോട്​ ഒരു കേസുമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. അതിര്‍ത്തികളിലെയും ചെക്​​പോസ്​റ്റുകളിലെയും പരിശോധന കര്‍ശനമാക്കുന്നതിന്​ അധികമായി പൊലീസുകാരെ നിയമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K