15 May, 2020 08:51:38 AM
സിക്കിമില്‍ ഹിമപാതം: രണ്ട് സൈനികർ മരിച്ചു; 17 പേരെ രക്ഷപെടുത്തി
ഗാംഗ്ടോക്ക്: സിക്കിമില്‍ ഹിമപാതത്തെ തുടർന്ന് രണ്ട് സൈനികർ മരിച്ചു. വടക്കന്‍ സിക്കിം മേഖലയിലാണ് അപകടമുണ്ടായത്. ലഫ്.കേണൽ റോബർട്ട് ടി.എ, സാപ്പർ (കിടങ്ങുകൾ നിർമിക്കുന്ന സൈനികൻ) സപാല ഷൺമുഖ റാവു എന്നിവരാണ് മരിച്ചത്. മഞ്ഞ് മൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിംഗ് നടത്തുകയും ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട 17 പേരെ രക്ഷപ്പെടുത്താനായിരുന്നു.