14 May, 2020 11:27:42 PM


കോവിഡ് രാഷ്ട്രീയ ആയുധമോ? മദ്യശാലകൾ തുറക്കുന്നത് ദൗർഭാഗ്യകരം - തിരുവഞ്ചൂര്‍



കോട്ടയം: കോവിഡ് പ്രതിരോധത്തിന് ആദ്യം വേണ്ടത് മദ്യശാലകൾ തുറക്കുകയെന്നതാണെന്ന സർക്കാരിന്‍റെ സമീപനം ദൗർഭാഗ്യകരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കോവിഡ് ഒരു രാഷ്ട്രീയ ആയുധമാക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം സര്‍ക്കാരിന്‍റെ പ്രതികാര ബുദ്ധിയോടുകൂടിയുള്ള സമീപനം ശരിയല്ലെന്നും പറഞ്ഞു. 


സർക്കാർ അധികാരത്തിൽ വന്നതിൽ പിന്നെ  വിദേശ നിർമ്മിത വിദേശമദ്യത്തിന് വിലക്കൂട്ടിയിട്ടില്ല. ഇപ്പോൾ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് മാത്രം വില കൂട്ടിയിരിക്കുകയാണ്. വിദേശമദ്യകമ്പനികൾക്ക് മാത്രം ഇത്രയും ആനുകൂല്യം നൽകുന്നത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ കോട്ടയത്ത് ആവശ്യപ്പെട്ടു.


ജനപ്രതിനിധികൾ വാളയാറിൽ പോയത് ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടാൻ വേണ്ടിയാണ്. എന്നാൽ അവർക്ക്  മാത്രം ഒരു നിയമം എന്ന സർക്കാർ നടപടി തെറ്റാണ്. വാളയാറിൽ മന്ത്രിമാരടക്കമുള്ള ജന പ്രതിനിധികളാണ് പോയിട്ടുള്ളത്. എന്നിട്ട് എന്തുകൊണ്ട് അവർക്കെതിരെ സമാനമായ നടപടി ഉണ്ടായില്ല എന്നും തിരുവഞ്ചൂർ ചോദിച്ചു. നിയമങ്ങൾ  പ്രതിപക്ഷത്തിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. പ്രതിപക്ഷത്തിന് മാത്രമായി ഒരു കോവിഡ് ഉണ്ടോയെന്നും തിരുവഞ്ചൂർ ചോദിച്ചു.

           



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K