13 May, 2020 05:03:56 PM
301 മദ്യശാലകളും ഒന്നിച്ച് തുറക്കും; ബാറുകളിൽ നിന്ന് പാഴ്സലായും ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തു ബവ്കോയുടെയും കൺസ്യൂമർഫെഡിന്‍റെയും 301 മദ്യശാലകളും ഒന്നിച്ച് തുറക്കുവാന്‍ നീക്കം. മദ്യശാലകൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ തീയതി പ്രഖ്യാപിക്കും. കഴിയുന്നത്ര വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതേസമയം, ക്ലബ്ബുകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല.
മദ്യത്തിനുള്ള ബുക്കിങ് ഓൺലൈൻ വഴി സ്വീകരിക്കും. ഔട്ട്ലറ്റ് വഴി മദ്യം നൽകും. പണം അടയ്ക്കേണ്ടത് അടയ്ക്കേണ്ടത് ഔട്ട്ലറ്റിലാണ്. മദ്യശാലകളുടെ പ്രവർത്തന സമയം കുറയ്ക്കാനും ആലോചിക്കുന്നുണ്ട്. മദ്യത്തിന്‍റെ വില വർധിപ്പിക്കാൻ മന്ത്രസഭായോഗം തീരുമാനിച്ചിരുന്നു. വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ സെസ് ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. പ്രളയസമയത്തും മദ്യവില വർധിപ്പിച്ചിരുന്നു. അന്ന് എക്സൈസ്.നികുതിയിൽ 8 മുതൽ 15 ശതമാനം വരെയാണ് വർധന വരുത്തിയത്. 100 ദിവസത്തെ വരുമാനം ഇതിലൂടെ കിട്ടി. പിന്നീട് റദ്ദ് ചെയ്യുകയായിരുന്നു. മദ്യം ബാറുകളിൽ നിന്ന് പാഴ്സലായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ മദ്യത്തിന്‍റെ പുതുക്കിയ വില നിലവിൽ വന്നു. ഏതാനും ബ്രാന്‍ഡുകളുടെ പുതുക്കിയ വില
മാക്ഡവൽ ബ്രാണ്ടി - ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ
ഹണി ബീ ബ്രാണ്ടി - ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ
സെലിബ്രേഷൻ റം ഫുൾ: പഴയ വില 520 രൂപ, പുതിയ വില 580 രൂപ
ഓൾഡ് മങ്ക് റം ഫുൾ: പഴയ വില 770 രൂപ, പുതിയ വില 850 രൂപ
ഗ്രീൻ ലേബൽ വിസ്കി: ഫുൾ പഴയ വില 660 രൂപ, പുതിയ വില 730 രൂപ
മാജിക് മൊമന്റ്സ് വോഡ്ക: ഫുൾ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ
എംഎച്ച് ബ്രാണ്ടി: ഫുൾ പഴയ വില 820 രൂപ, പുതിയ വില 910 രൂപ
എംജിഎം വോഡ്ക: ഫുൾ പഴയ വില 550 പുതിയ വില 620 രൂപ
സ്മിർനോഫ് വോഡ്ക: ഫുൾ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ
ബെക്കാഡി റം: ഫുൾ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ