13 May, 2020 02:16:52 PM
ദില്ലിയിൽനിന്നും തിരുവനന്തപുരത്തേയ്ക്ക് ആദ്യ ട്രെയിൻ പുറപ്പെട്ടു
ദില്ലി: ദില്ലിയിൽനിന്നും തിരുവനന്തപുരത്തേയ്ക്ക് ആദ്യ ട്രെയിൻ പുറപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് ട്രെയിൻ ദില്ലിയിൽനിന്നും പുറപ്പെട്ടത്. വെള്ളിയാഴ്ച ട്രെയിൻ കേരളത്തിലെത്തും. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് യാത്രയ്ക്കായി എത്തിയത്. ട്രെയിനിൽ കയറും മുൻപ് ആരോഗ്യപരിശോധനകൾ ഇല്ലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. വെള്ളിയാഴ്ചയാണ് കേരളത്തിൽനിന്നും ദില്ലിയിലേക്കുള്ള പ്രത്യേക ട്രെയിൻ