13 May, 2020 01:08:04 AM
അടുത്തയാഴ്ച മുതൽ സുപ്രീംകോടതി ജഡ്ജിമാർ കോടതി മുറിയിലെത്തി വാദം കേൾക്കും
ദില്ലി: അടുത്തയാഴ്ച മുതൽ സുപ്രീംകോടതി ജഡ്ജിമാർ കോടതി മുറിയിലെത്തി വാദം കേൾക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ തയാറായി വരുന്നതായി ജസ്റ്റീസ് എല്‍ നാഗേശ്വര്‍ റാവു അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് കേസുകളുടെ വാദം കേൾക്കുന്നത്. ജഡ്ജിമാർക്ക് മാത്രമാണ് കോടതി മുറിയിലേക്ക് പ്രവേശനം. അതേസമയം, അഭിഭാഷകര്‍ ചേമ്പറില്‍ ഇരുന്ന് വാദിക്കണം.
കോടതി മുറിയിലേക്ക് കോടതി ജീവനക്കാര്‍ക്ക് ഒഴികെ ഉള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചന. മാര്‍ച്ച് 23-ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സുപ്രീംകോടതി കേസുകളുടെ വാദം കേട്ടിരുന്നത്. ജഡ്ജിമാരുടെ ചേമ്പറിലോ അല്ലെങ്കില്‍ ഔദ്യോഗിക വസതിയിലോ ബെഞ്ച് ഇരുന്ന് ആയിരുന്നു വാദം കേട്ടിരുന്നത്