11 May, 2020 11:44:27 PM
രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോൺഫറൻസിന് ഒടുവിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവരുന്നത്. നിയന്ത്രണങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രാ, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ആസാം, തെലങ്കാന, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്.
ഇതോടെയാണ് മേയ് 17ന് ശേഷവും ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന പ്രധാനമന്ത്രി നല്‍കിയത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്രം. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ആരംഭിച്ച കോൺഫറൻസ് രാത്രി ഒമ്പത് വരെ നീണ്ടു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് 17ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്