10 May, 2020 10:54:59 PM
നെഞ്ചുവേദന: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ
ദില്ലി: നെഞ്ചുവേദനയെ തുടർന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.45ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ കാര്‍ഡിയോ തൊറാസിക് വാർഡിൽ പ്രവേശിപ്പിച്ച അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്.