10 May, 2020 08:46:19 AM
കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് അപകടത്തിൽ പെട്ട് 5 മരണം
ഹൈദരാബാദ്: ഹൈദരാബാദിൽ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ട് അഞ്ച് തൊഴിലാളികൾ മരിച്ചു. സംഭവത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ നരസിംഗ്പുരിൽ വച്ച് ശനിയാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്. മാങ്ങാ കയറ്റി പോകുകയായിരുന്ന ട്രക്കില്‍ മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള പതിനെട്ട് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്