08 May, 2020 03:03:22 AM
വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച; കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നു
വിശാഖപട്ടണം: വിശാഖപട്ടണം എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. കഴിഞ്ഞദിവസമുണ്ടായ വാതക ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇതോടെ കൂടുതല്‍ ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയാണ്.
കഴിഞ്ഞദിവസത്തെ വാതക ചോര്‍ച്ചയില്‍ 11 പേരാണ് മരിച്ചത്. നൂറോളം പേരുടെ നില ഗുരുതരമാണ്. വ്യാഴം പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ വിഷവാതക ചോര്‍ച്ച ബാധിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നൂറുകണക്കിനു പേര് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇറങ്ങിയോടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പലരും ബോധരഹിതരായി നിലംപതിച്ചു