08 May, 2020 12:02:23 AM
രാജ്യതലസ്ഥാനത്ത് മൂന്ന് പോലീസുകാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ദില്ലി: രാജ്യതലസ്ഥാനത്ത് മൂന്ന് പോലീസുകാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ട്രാഫിക്ക് ഇൻസ്പെക്ടർക്ക് ഉൾപ്പെടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിൽ 30ലധികം പോലീസുകാർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
ദില്ലിയിൽ ഇന്ന് 448 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,980 ആയി ഉയർന്നു. ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 66 ആയി.