07 May, 2020 02:15:26 AM
ദില്ലിയിൽ ഡ്യൂട്ടിക്കിടെ അസുഖബാധിതനായി മരിച്ച പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച മരിച്ച പോലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചു. പോലീസ് ഉദ്യോഗസ്ഥനായ അമിത് റാണയുടെ പരിശോധന ഫലമാണ് പോസിറ്റീവായത്. ദില്ലിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്ഥാണിത്.
31കാരനായ അമിത് റാണയ്ക്കു തിങ്കളാഴ്ച വൈകുന്നേരം വരെ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ രാത്രിയോടെ ഇദ്ദേഹത്തിന് കടുത്ത പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ദീപ് ചന്ദ് ബന്ദി ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി മോശമായതോടെ രാം മനോഹർ ലോഹിയ ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു