07 May, 2020 02:07:41 AM
85 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കോവിഡ്; രോഗബാധിതരായ സൈനികർ ആകെ 154 ആയി
ദില്ലി: രാജ്യത്ത് 85 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കോവിഡ്. രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളിൽ സുരക്ഷയ്ക്കായി നിയോഗിച്ചവരാണ് കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറെയും. ഇതോടെ കോവിഡ് ബാധിച്ച സൈനികരുടെ എണ്ണം 154 ആയി. രണ്ട് സൈനികർ രോഗമുക്തരായി. കോവിഡ് ബാധിച്ചവരിൽ 60 സൈനികർ ഡൽഹിയിൽ സേവനമനുഷ്ഠിച്ചവരാണ്.
രാജസ്ഥാനിലെ ജോധ്പൂരിൽ 30 സൈനികർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐഎംസിടി സംഘത്തോടൊപ്പമുണ്ടായിരുന്ന ആറ് പേർക്കും ഇന്ത്യ-ബംഗാദേശ് അതിർത്തിയിലുണ്ടായിരുന്ന 37 സൈനികർക്കും ഉൾപ്പെടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഡൽഹിയിൽ 25 സിആർപിഎഫ് ജവാൻമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നു ലോധി റോഡിലെ സിആർപിഎഫ് ആസ്ഥാനം അടച്ചിരുന്നു.