06 May, 2020 03:54:25 PM


കോട്ടയവും പത്തനംതിട്ടയും കോവിഡ് മുക്തം; രോഗികള്‍ ആശുപത്രി വിട്ടു



കോട്ടയംകോട്ടയവും പത്തനംതിട്ടയും കോവിഡ് മുക്തമായി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേര്‍കൂടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല കോവിഡ് മുക്തമായി. പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് ഇവരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇടുക്കി സ്വദേശിയായ യുവാവും രോഗം മാറിയതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. 


ചാന്നാനിക്കാട് സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി (25), വടയാര്‍ സ്വദേശിയായ വ്യാപാരി (53), തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി (33), ദില്ലിയില്‍നിന്നും റോഡ് മാര്‍ഗം കോട്ടയത്തേക്കു വരുമ്പോള്‍ ഇടുക്കിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി (65), വെള്ളൂരില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്‍ (56)  എന്നിവരാണ് ആശുപത്രി വിട്ടത്. 


വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെ ജില്ലയില്‍ 20 പേര്‍ രോഗവിമുക്തരായി. ഏറ്റവുമൊടുവില്‍ പരിശോധാന ഫലം പോസിറ്റീവായത് ഏപ്രില്‍ 27നാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 552 പേരും സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയില്‍ ഉള്‍പ്പെട്ട 599 പേരും ഇപ്പോള്‍ ക്വാറന്‍റയനില്‍ കഴിയുന്നുണ്ട്. 


പ​ത്ത​നം​തി​ട്ട​ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും രോ​ഗം ഭേ​ദ​മാ​യതായാണ് റിപ്പോര്‍ട്ടുകള്‍. ഇ​യാ​ളു​ടെ ഇ​ന്ന് ല​ഭി​ച്ച പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ‌​നി​ന്നും വി​ട്ട​യ​ക്കും. 22 പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്. ല​ണ്ട​നി​ൽ​നി​ന്ന് എ​ത്തി​യ 42 വ​യ​സു​കാ​ര​ന് മാ​ർ​ച്ച് 25 ന് ​ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 42 ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


ലോറി ഡ്രൈവര്‍ക്കൊപ്പം സഞ്ചരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്


തമിഴ്നാട്ടില്‍നിന്ന് കോട്ടയത്തു വന്നു മടങ്ങിയ ശേഷം കോവിഡ്-19 സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ക്കൊപ്പം സഞ്ചരിച്ച ലോറി ഉടമയുടെ പരിശോധനാ ഫലവും നെഗറ്റീവ്. നാമക്കലില്‍നിന്ന് മുട്ടയുമായി തിങ്കളാഴ്ച്ചയാണ് ഇവര്‍ കോട്ടയത്തെത്തിയത്. സംക്രാന്തിയില്‍ രണ്ടു കടകളിലും അയര്‍കുന്നത്തും മണര്‍കാടും ഓരോ കടകളിലും കോട്ടയം മാര്‍ക്കറ്റില്‍ നാലു കടകളിലും ലോഡിറക്കി. ഈ സ്ഥലങ്ങളിലൊന്നും ഡ്രൈവര്‍ ലോറിയില്‍നിന്ന് ഇറങ്ങിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ഈ കടകള്‍ അടപ്പിക്കുകയും കടയുടമകളും ജീവനക്കാരും  ചുമട്ടുതൊഴിലാളകളും ഉള്‍പ്പെടെ 21 പേരെ ഹോം ക്വാറന്‍റയിനിലാക്കുകയും ചെയ്തിരുന്നു.  നാമക്കല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലോറി ഉടമയെ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K