06 May, 2020 03:49:36 PM
കേരളത്തിലെ കള്ള്ഷാപ്പുകള്‍ 13ന് തുറക്കും; വിദേശമദ്യം ലോക്ഡൌണ്‍ കഴിഞ്ഞ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കള്ളുഷാപ്പുകൾ മെയ് 13 മുതൽ തുറക്കും. സംസ്ഥാനത്ത് മദ്യ നിരോധനമില്ല. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ വേണ്ടി കള്ള് ഉല്‍പ്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലൊക്കെ മദ്യഷോപ്പുകള്‍ തുറന്നപ്പോഴുണ്ടായ പ്രശ്‌നം ഇവിടെയുണ്ടാവന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് വിദേശമദ്യഷോപ്പുകള്‍ തുറക്കാന്‍ വൈകുന്നത്. തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയുള്ളതിനാല്‍ അതിപ്പോള്‍ കള്ളായിട്ടുണ്ടാവും. ഷാപ്പിലെത്തിയില്ലെങ്കില്‍ പ്രശ്‌നവുമാകും. അതുകൊണ്ടാണ് ഷാപ്പുകള്‍ക്ക് അനുമതി നല്‍കുന്നത്.
കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കും. ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പനയെ കുറിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിച്ചിട്ടില്ല. എന്താണ് വേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. സർക്കാരിന്റെ നാലാം വാർഷിക ആഘോഷം വേണ്ടെന്നുവയ്ക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.