06 May, 2020 01:44:58 PM
പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധം; വീടുകളിലേക്ക് രണ്ടാഴ്ചക്കുശേഷം മടക്കം
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കും. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന് എന്നായിരുന്നു ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. മടങ്ങിയെത്തുന്നവരെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ക്വാറന്റൈന് കേന്ദ്രങ്ങളില്‍ രണ്ടാഴ്ച പാര്‍പ്പിച്ച ശേഷം മാത്രമേ വീടുകളിലേക്ക് മടക്കി അയക്കൂ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.
എന്നാല്‍ വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിനു ശേഷം മാത്രമേ ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കു. പ്രവാസികളുടെ ക്വാറന്റൈന് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനിലും എന്ന നിലപാട് മാറ്റി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ 14 ദിവസം എന്നാക്കിയത് കേന്ദ്രത്തിന്റെ കര്‍ശന നിര്ദേശത്തെതുടര്ന്നാണത്രേ.