06 May, 2020 11:32:29 AM
കോടതി അലക്ഷ്യം: മൂന്ന് സുപ്രീം കോടതി അഭിഭാഷകര്‍ക്ക് മൂന്നു മാസത്തെ തടവു ശിക്ഷ
ദില്ലി: കോടതി അലക്ഷ്യ കേസില്‍ മൂന്ന് സുപ്രീം കോടതി അഭിഭാഷകര്‍ക്ക് മൂന്നു മാസത്തെ തടവു ശിക്ഷ. ജഡ്ജി റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചാരണം നടത്തിയ മുതിര്‍ന്ന അഭിഭാഷകരും അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുര്‍ല, അഡ്വ. റാഷിദ് ഖാന് പത്താന്, അഡ്വ. നിലേഷ് ഒജാ എന്നിവര്‍ക്കാണ് കോടതി മൂന്നു മാസത്തെ തടവുശിക്ഷ വിധിച്ചത്. മലയാളി അഭിഭാഷകനായ മാത്യൂസ് നെടുമ്പാ റയ്ക്കെതിരെ സുപ്രീംകോടതി എടുത്ത നടപടിയുടെ പേരിലാണ് ജഡ്ജിമാര്‍ക്കെതിരെ അഭിഭാഷകര്‍ രംഗത്ത് എത്തിയത്.
ജസ്റ്റീസ് റോഹിന്റന്‍ നരിമാനെതിരെ മോശം പരാമര്‍ശം നടത്തിയതിന് മാത്യൂ നെടുമ്പാറയെ സുപ്രീംകോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും നേരത്തെ കോടതി വിലക്കിയിരുന്നു. അതിനെതിരെയാണ് അഭിഭാഷകര്‍ പ്രചാരണം നടത്തിയത്. ജസ്റ്റീസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. മൂന്നു പേരും ചെയ്തത് ക്രിമിനല്‍ കോടതി അലക്ഷ്യമാണെന്ന് വിധി പ്രസ്താവനയില്‍ പറഞ്ഞു.