05 May, 2020 02:00:24 AM
'വൻ ഇളവ്': കർണാടകയിൽ തിങ്കളാഴ്ച വിറ്റത് 45 കോടിയുടെ മദ്യം
ബംഗളൂരു: കർണാടകയിൽ റിക്കോർഡ് മദ്യ വിൽപ്പന. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കർണാടകയിൽ മദ്യവില്‍പ്പനശാലകള്‍ തുറന്നതോടെ തിങ്കളാഴ്ച വിറ്റത് 45 കോടിയുടെ മദ്യം. സംസ്ഥാന എക്സൈസ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് 40 ദിവസത്തിനു ശേഷമാണ് മദ്യവില്‍പ്പനശാലകള്‍ തുറന്നത്. ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ളിടത്ത് രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴ് വരെയാണ് മദ്യഷോപ്പുകള്‍ തുറന്നത്. ചിലയിടങ്ങളിൽ ഒരു കിലോമീറ്റര്‍ നീണ്ട നിരതന്നെ മദ്യം വാങ്ങുന്നതിനായി ദൃശ്യമായിരുന്നു