03 May, 2020 10:14:16 AM
ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലും മേജറുമടക്കം അഞ്ചു സൈനികർക്ക് വീരമൃത്യു. ഹന്ദ്വാര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നു. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
സൈന്യവും സിആർപിഎഫും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തിയത്. നേരത്തേ, ബാരാമുള്ളയിൽ നിയന്ത്രണ രേഖയിൽ പാക് സൈന്യം നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലും രണ്ടു ഇന്ത്യൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. നാലു ഗ്രാമീണർക്ക് പരിക്കേൽക്കുകയും ചെയ്തു.