01 May, 2020 11:01:31 AM
സുപ്രീം കോടതിയുടെ പ്രവർത്തനം നിരാശാജനകം; ആത്മപരിശോധന വേണമെന്ന് മുൻ ജസ്റ്റീസ്
ദില്ലി: സുപ്രീം കോടതിക്കെതിരേ തുറന്നടിച്ച് മുൻ ജസ്റ്റീസ് മദൻ ബി. ലോക്കൂർ രംഗത്ത്. സുപ്രീം കോടതി ഭരണഘടനാപരമായ ചുമതലകൾ തൃപ്തികരമായി നിറവേറ്റുന്നില്ല. ആത്മപരിശോധന നടത്തണമെന്നും മുൻ ജസ്റ്റീസ് വിമർശിച്ചു. കോവിഡ് കാലത്തെ സുപ്രീം കോടതിയുടെ പ്രവർത്തനം നിരാശപ്പെടുത്തുന്നതാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ വിഷയത്തിലെ നിലപാടും മങ്ങലേൽപ്പിച്ചു.
സിഎഎ, കാഷ്മീർ ഹർജികൾ മാറ്റിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റീസ് ലോക്കൂർ പറഞ്ഞു. "ദ വയറി'നായി പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് മുൻ ജസ്റ്റീസിന്റെ രൂക്ഷ വിമർശനങ്ങൾ. ആറുവർഷത്തിലേറെ നീണ്ടുനിന്ന കാലാവധി കഴിഞ്ഞ് ജസ്റ്റീസ് ലോക്കൂർ 2018 ഡിസംബറിലാണ് സുപ്രീം കോടതിയിൽനിന്ന് വിരമിച്ചത്